കൊല്ലം: യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ട ബലാൽസംഗം ചെയ്ത കേസിലെ ഒന്നാം പ്രതി 26 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. വർക്കല റാത്തിക്കൽ ഇഖ്ബാൽ മൻസിലിൽ ഇഖ്ബാലിനെയാണ് (48) പോലീസ് അറസ്റ്റ് ചെയ്‌തത്. ദീർഘകാലമായി ഗൾഫിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഒരു കല്യാണത്തിൽ പങ്കെടുക്കുന്നതിന് നാട്ടിലെത്തിയതായിരുന്നു.
1997ലുണ്ടായ കേസിൽ ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു പ്രതി. കുളത്തൂപ്പുഴ ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന 26 കുളത്തൂപ്പുഴ വർക്കല റൂട്ടിലോടുന്ന സ്വകാര്യ ബസ്സിൽ തട്ടിക്കൊണ്ടു പോയി. ബസിലെ കണ്ടക്ടറും ബസുടമയുടെ മകനുമായ ഇഖ്ബാൽ തട്ടിക്കൊണ്ടുപോയി ലോഡ്ജിലും റിസോട്ടിലും തടവിൽ പാർപ്പിച്ചു കൂട്ട ബലാൽസംഗം ചെയ്‌തെന്നാണ് കേസ്.
യുവതിയുടെ പരാതിയിൽ കേസെടുത്ത അഞ്ചൽ പോലീസ് ഇഖ്ബാൽ ഉൾപ്പടെയുള്ള പ്രതികളെ പിടികൂടി. ജാമ്യത്തിലിറങ്ങിയ ഇഖ്ബാൽ വിദേശത്തേക്ക് മുങ്ങുകയായിരിക്കുന്നു. അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു