തിരുവവനന്തപുരം: മുകേഷ് എംഎൽഎ ഉൾപ്പടെയുള്ള നടന്മാർക്കെതിയുള്ള പീഡനപരാതികൾ പിൻവലിക്കുന്നതായി നടി. അന്വേഷണ ഉദ്യപഗസ്ഥർക്ക് ഇത് സംബന്ധിച്ച ഇ മെയിൽ അയക്കുമെന്നും നടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടിയുടെ പിൻമാറ്റം.
തനിക്കെതിരെ എടുത്ത കേസിൽ സർക്കാരും പോലീസും ഏകപക്ഷീയമായ നടപടികൾ സ്വീകരിച്ചു എന്നാണ് നടി പറയുന്നത്. സർക്കാരിന്റെ ഭാഗത്തുനിന്ന് തനിക്ക് ആവശ്യമായ പിന്തുണ ലഭിച്ചില്ലെന്നും തനിക്കെതിരെ ചുമത്തിയ പോക്സോ കേസിൽ സത്യം തെളിയിക്കാൻ സർക്കാർ തയ്യാറായില്ലെന്നും നടി കുറ്റപ്പെടുത്തി.
നടിയുടെ പരാതിയിൽ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവരടക്കം ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിരുന്നു. ഏഴു പേരും വിവിധയിടങ്ങളിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന്ന് പിന്നാലെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.
മുകേഷിനെതിരായ പരാതിക്കിടയാക്കിയ സംഭവം 2009 ലാണ് നടക്കുന്നത്. നാടകമേ ഉലകം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ മുകേഷ് കയറി പിടിച്ചെന്നായിരുന്നു നടിയുടെ മൊഴി. ‘അമ്മ സംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്‌ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയേന്നായിരുന്നു മണിയൻപിള്ളക്കെതിരെയുള്ള പരാതി