തൃശൂർ: ട്രെയിനിടിച്ചു പരിക്കേറ്റ രണ്ടു സ്ത്രീകളിൽ ഒരാൾ മരിച്ചു.കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പറവൂർ സ്വദേശി ഉഷ ചികിത്സയിലാണ്.
തൃശൂർ ഡിവൈൻ നഗർ റയിൽവേസ്റ്റേഷനിലാണ് ട്രെയിനിടിച്ചു അപകടം ഉണ്ടായത്. അരമണിക്കൂറോളം ട്രാക്കിലോ പരിക്കേറ്റ് കിടന്ന ശേഷമാണ് ഉഷയെ പോലീസ് ആശുപത്രിയിലെത്തിച്ചത്. ഇന്ന് രാവിലെ 6.40നാണ് അപകടം നടന്നത്. എഗ്മൂർ – ഗുരുവായൂർ ട്രെയിനാണ് ഇവരെ ഇടിച്ചത്.
ഒരേ സമയം മൂന്നു പേർ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.