പാലക്കാട്: പാലക്കാട് ഉപതെരെഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ ദയനീയ പരാജയത്തെ തുടർന്ന് പാർട്ടിയിൽ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ മണ്ഡലത്തിൽ തമ്പടിച്ചത് കൊണ്ട് മാത്രം പാർട്ടിക്ക് ജയിക്കാനാവില്ലെന്ന് ബിജെപി ജില്ലാ കമ്മിറ്റിയംഗം സുരേന്ദ്രൻ തരൂർ
സ്ഥാനാർഥി നിർണയം മുതൽ പാളിച്ച സംഭവിച്ചു. സി കൃഷ്ണകുമാറിനെതിരെ എതിർപ്പ് വന്നപ്പോൾ തന്നെ നേതൃത്വം പരിഗണിക്കണമായിരുന്നു. മറ്റൊരാളെ സ്ഥാനാർഥിയാക്കി പ്രശ്നം പരിഹരിക്കണമായിരുന്നു വെന്നും സുരേന്ദ്രൻ തരൂർ വിമർശനം ഉന്നയിച്ചു.
നഗരസഭയിൽ വോട്ടുകൾ കുറഞ്ഞത് പരിശോധിക്കണം, പാർട്ടിയുടെ അടിസ്ഥാന വോട്ടുകളും നഷ്ടപ്പെട്ടു. സന്ദീപ് വാര്യരെ അനുനയിപ്പിക്കാതെ അവഗണിച്ചു വിട്ടതും പാർട്ടിക്ക് വിനയായെന്ന് അദ്ദേഹം പറഞ്ഞു.