30.4 C
Saudi Arabia
Friday, August 22, 2025
spot_img

സൗദി ബജറ്റ് 2025; മന്ത്രി സഭയുടെ അംഗീകാരം

റിയാദ്: 2025 സാമ്പത്തിക വർഷത്തേക്കുള്ള സൗദി അറേബ്യയുടെ വാർഷിക ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധനമന്ത്രി മുഹമ്മദ് അൽജാദ് ആൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. എല്ലാ മേഖലകളിലും സുസ്ഥിരത ഉറപ്പ് വരുത്തുന്ന ബജറ്റ് സർവോന്മുഖമായ പുരോഗതിയാണ് ലക്ഷ്യം വെക്കുന്നത്. വിശദമായ ചർച്ചകൾക്ക് ശേഷം മന്ത്രിസഭ ബജറ്റിന് അംഗീകാരം നൽകി.

1184 ശതകോടി വരുമാനവും 1285 ശതകോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് 101 ശതകോടി റിയാലിന്റെ കമ്മിയായിരിക്കും. രാജ്യം ലക്ഷ്യമിടുന്ന വിഷൻ 2030 കൈവരിക്കുന്നതിന് ബജറ്റിൽ നിർദ്ദേശിച്ച വികസന, സാമൂഹിക പ്രവർത്തങ്ങളിൽ വ്യാപൃതരാവാൻ എല്ലാ മന്ത്രിസഭ അംഗങ്ങളോടും ഉദ്യോഗസ്ഥരോടും കിരീടാവകാശി നിർദ്ദേശിച്ചു.

2025 വർഷത്തേക്കുള്ള പൊതു ബജറ്റ് ധനമന്ത്രാലയം അവതരിപ്പിച്ചു. 2025 വർഷത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ, പരിപാടികൾ സംരംഭങ്ങൾ, പദ്ധതികൾക്ക് വേണ്ടി ചെലവഴിക്കേണ്ട കണക്കിന്റെ വിശദാംശങ്ങൾ, വരുമാനത്തിന്റെയും ചെലവിൻറെയും വരവ് പോക്കുകൾ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്തു. 2024 ലെ പ്രധാന പദ്ധതികളും നേട്ടങ്ങളും വിശകലനം

Related Articles

- Advertisement -spot_img

Latest Articles