ആലുവ: പെരുമ്പാവൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന അന്യ സംസ്ഥാന മാമണി ഛേത്രി(39) യാണ് മരിച്ചത്.
ശനിയാഴ്‌ച രാവിലെയാണ് സംഭവം നടന്നത്. മാമണിയുടെ ഭർത്താവ് ഷീബ ബഹദൂർ ഛേത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ടുപേരും ബംഗാൾ കോളനിയിൽ ഹോട്ടൽ നടത്തിവരികയാണ്.
കഴുത്തിന് മാരകമായ പരിക്കേറ്റ മാമണിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മാമണി ഛേത്രി മരണപ്പെട്ടിരുന്നു.