പാലക്കാട്: ബിജെപിയിൽ നിന്നും കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫ് നൽകിയ പത്ര പരസ്യത്തിനെതിരെ നടപടിയുമായി ജില്ലാ കലക്ടർ. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിന് നോട്ടീസ് നൽകിയതായി പാലക്കാട് ജില്ലാ കലക്ടർ അറിയിച്ചു.
മീഡിയ മോണിറ്ററിങ് കമ്മിറ്റിയുടെ അനുമതിയില്ലാതെ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുകൊണ്ട് നൽകിയ വിവാദ പത്ര പരസ്യത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമ പോരാട്ടം നടത്തുമെന്ന് യുഡിഎഫ് വ്യക്തമാക്കി. കുറ്റക്കാരെ അധികാരത്തിന്റെ തണലിൽ സംരക്ഷിക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു.
ഈ വിഷ പാമ്പിനെ ന്യായീകരിക്കുകയോ കഷ്ടം എന്ന തലകെട്ടിൽ സന്ദീപ് വാര്യർക്കെതിരെയാണ് പരസ്യം നൽകിയത്. സിറാജ്, സുപ്രഭാതം പത്രങ്ങളാണ് വിവാദ പരസ്യങ്ങൾ പ്രസിദ്ധീകരി