32.1 C
Saudi Arabia
Friday, October 10, 2025
spot_img

മറ്റു വഴികളില്ലെന്ന് മന്ത്രി; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർദ്ധന

തിരുവനവന്തപുരം: സംസ്ഥാനത്ത് വൈദ്യതി നിരക്ക് വർധിപ്പിക്കാൻ തീരുമാനം. വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്‌ണകുട്ടിയാണ് നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്. ചാർജ്ജ് വർദ്ധന ഉപഭോക്താക്കൾക്ക് പ്രയാസമുണ്ടാക്കുമെങ്കിലും സർക്കാരിന് മുന്നിൽ മറ്റു വഴികളില്ലെന്ന് മന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് ഭാരമാകാത്ത രീതിയിലുള്ള നിരക്ക് വർധനയാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ചു റഗുലേറ്ററി സമിതി ഹിയറിങ് പൂർത്തിയായതായും റിപ്പോർട്ട് ഉടൻ കെഎസ്ഇബിക്ക് കൈമാറുമെന്നും മന്ത്രി അറിയിച്ചു.റിപ്പോർട്ട് കിട്ടിയാലുടൻ സർക്കാർ ചർച്ച ചെയ്യുമെന്നും കൃഷ്ണൻകുട്ടി പറഞ്ഞു.

കേരളം വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെങ്കിലും വൈദ്യുതി നിയന്ത്രണം നിലവിൽ ഉണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. 70 ശതമാനം വൈദ്യുതിയും സംസ്ഥാനം പുറത്തുനിന്നും വാങ്ങിക്കുകയാണ്. ഉത്പാദനം വർദ്ധിപ്പിക്കാൻ കേരളത്തിൽ സാധ്യതകൾ ഉണ്ടെന്നും ഹൈഡ്രെൽ പ്രൊജെക്ടുകൾ പൂർത്തിയാവാത്തത് തിരിച്ചടിയായെന്നും പ്രതിഷേധം മൂലം പ്രോജെക്റ്റുകൾ നിലച്ചുവെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles