ന്യൂഡൽഹി: മാസപ്പടി കേസിൽ അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എസ്എഫ്ഐഒ. വീണ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ ഡൽഹി ഹൈക്കോടതിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്.
അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയുടേത് ഉൾപ്പടെ 20 പേരുടെ മൊഴികൾ രേഖപ്പെടുത്തി. സിഎംആർഎലിന്റെ ഹർജി തള്ളണമെന്നും എസ്എഫ്ഐഒ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച റിപ്പോർട്ട് രണ്ട് ആഴ്ചക്കുള്ളിൽ കേന്ദ്ര ഗവൺമെന്റിന് സമർപ്പിക്കുമെന്നും എസ്എഫ്ഐഒ അറിയിച്ചു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കണോ എന്ന് കേന്ദ്രമാണ് തീരുമാനിക്കേണ്ടത്. സ്വതന്ത്ര അന്വേഷണമാണ് നടക്കുന്നതെന്നും ആദായനികുതി സെറ്റിൽമെന്റ് കമ്മീഷൻറെ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല അന്വേഷണം നടക്കുന്നതെന്നും എസ്എഫ്ഐഒയുടെ സത്യവാങ്മൂലത്തിൽ വ്യകത്മാക്കി.