24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

അൽ സമീഹിൽ ഉജ്ജ്വല സൈനിക പ്രകടനം

അബുദാബി: ഗംഭീര സൈനിക പ്രകടങ്ങൾക്ക് സാക്ഷ്യം വഹിച്ചു അബുദാബിയിലെ അൽ സമീഹ് പ്രദേശം. യുഎഇ നാഷണൽ സർവീസ് നിയമത്തിൻറെ പത്താം വാർഷികത്തോട് അനുബന്ധിച്ചായിരുന്നു ആഘോഷം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം, യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാന മന്ത്രിയും പ്രെസിഡെൻഷ്യൽ കോർട്ട് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് എന്നിവരായിരുന്നു ചടങ്ങിൽ പങ്കെടുത്ത പ്രധാന വ്യക്തിത്വങ്ങൾ.

ചടങ്ങിനെത്തിയ പ്രമുഖർ സൈനിക വാഹനത്തിൽ സല്യൂട്ട് സ്വീകരിച്ചു. സൈന്യം നേതാക്കൾക്ക് ഗംഭീര സ്വീകരണം നൽകി. സായുധ സേനയുടെ അർപ്പണബോധത്തെയും ധീരതയെയും ബഹുമാനിക്കുന്നതായിരുന്നു ചടങ്ങുകൾ. ആധുനികവും പരമ്പരാഗതവും സമന്വയിപ്പിച്ചു കൊണ്ടുള്ള പരേഡ് വ്യത്യസ്തമായ അനുഭൂതി നേർന്നു.. ആവേശകരമായ ഗാനങ്ങളാലപിച്ചു കൊണ്ടുള്ള ബാൻഡ് മേളം രാജ്യത്തിൻറെ വീര ജവാന്മാരുടെ ധീരതയെ പ്രകീർത്തിച്ചു. ഐക്യത്തിന്റെയും ശക്തിയുടെയും പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ കുടുംബങ്ങളും വിമുക്ത ഭടന്മാരും ഒത്തു ചേർന്നു. ഏവരെയും ആകർഷിച്ച വ്യോമ പ്രദർശനം ചടങ്ങിന്റെ മാറ്റ് വർധിപ്പിച്ചു

Related Articles

- Advertisement -spot_img

Latest Articles