കൊല്ലം: കാറിൽ യാത്രചെയ്യുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ചു തീ കൊളുത്തി. ചൊവ്വാഴ്‌ച ഒമ്പത് മണിയോടനുബന്ധിച്ചയിരുന്നു സംഭവം. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരണപെട്ടത്.
അക്രമവുമായി ബന്ധപ്പെട്ട് അനിലയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പൊള്ളലേറ്റ സോണു എന്ന യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി പത്മരാജനെ പോലീസ് ചോദ്യം ചെയ്‌തു കൊണ്ടിരിക്കുന്നു.
ഓംനി വാഹനത്തിലെത്തിയ പത്മരാജൻ അനില സഞ്ചരിച്ച കാർ തടഞ്ഞു നിർത്തി. ഓംനിയിൽ കരുതിയ പെട്രോൾ കാറിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അനില കൊല്ലത്ത് ബേക്കറി നടത്തി വരികയാണ്.
അനിലയെയും ബേക്കറിയിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടു കൊണ്ടായിരുന്നു അക്രമം നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പത്മരാജൻ ലക്ഷ്യമിട്ട ആളായിരുന്നില്ല കാറിലുണ്ടായിരുന്നത് എന്ന് പോലീസ് പറഞ്ഞു.
രണ്ടു വാഹനങ്ങളും പൂർണമായും കത്തിനശിച്ചു. പോലീസും ഫയർ ഫോഴ്‌സും എത്തി തീ അണച്ച ശേഷമാണ് അനിലയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.