പാലക്കാട്: മെഡിക്കൽ വിദ്യാർഥിനിയെ കോളേജ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് അഹല്യ കാമ്പസിലാണ് സംഭവം.
തിരുവനന്തപുരം സ്വദേശി നിത (20) യെയാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നിത കഞ്ചിക്കോട് അഹല്യ ആയുർവേദ കോളേജിലെ രണ്ടാം വർഷ മെഡിക്കൽ വിദ്യാർഥിയാണ്.
ഒരു വർഷം മിസ്സായതിൻറെ മനോവിഷമം നിതക്കുണ്ടായിരുന്നുവെന്ന് കോളേജ് അധികൃതർ പറഞ്ഞു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.