അമൃത്‌സർ : ശിരോമണി അകാലിദൾ (എസ്എഡി) തലവൻ സുഖ്ബീർ സിംഗ് ബാദലിന് നേരെ അമൃത്സറിലെ സുവർണ്ണ ക്ഷേത്രത്തിൻ്റെ കവാടത്തിൽ വെച്ച് ഒരാൾ വെടിയുതിർപ്പ് ഉണ്ടായി. സുഖ്ബീർ സിംഗ് ബാദൽ പരിക്കുകളില്ലാതെ രക്ഷപെട്ടു. സ്ഥലത്തുണ്ടായിരുന്ന ആളുകൾ വെടിവെച്ചയാളെ കീഴടക്കി.
പഞ്ചാബിലെ മുൻ ഉപമുഖ്യമന്ത്രിയായ അറുപത്തിരണ്ടുകാരനായ ബാദൽ, 2007 മുതൽ 2017 വരെ പഞ്ചാബിൽ പാർട്ടിയുടെ ഭരണം കാലത്ത് തനിക്കും മറ്റ് നിരവധി അകാലിദൾ നേതാക്കൾക്കും സംഭവിച്ച, ‘തെറ്റുകൾ’ തിരുത്തുന്നതിന് ‘തൻഖാ’ (മതപരമായ ശിക്ഷ) യുടെ ഭാഗമായി ‘സേവാദർ’ ചുമതലകൾ നിർവഹിച്ചു വരികയായിരുന്നു.
അമൃത്സറിൽ നിന്ന് 75 കിലോമീറ്റർ അകലെയുള്ള ഗുരുദാസ്പൂർ ജില്ലയിൽ നിന്നുള്ള നരേൻ സിംഗ് എന്നയാളാണ് വെടിവെച്ചത്. വെടിയുതിർക്കാനായി അയാൾ ഗേറ്റിനടുത്തേക്ക് വരുന്നതായും തോക്ക് പുറത്തെടുത്ത് വെടിയുതിർത്തതായും സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ കാണിക്കുന്നു. സുഖ്ബീർ സിംഗ്
ബാദലിൻ്റെ അടുത്ത് നിൽക്കുന്ന ഒരാൾ കൃത്യസമയത്ത് അക്രമിയെ കാണുകയും അയാളുടെ കൈയിൽ പിടിക്കുകയും ചെയ്‌തു. തോക്ക് പൊട്ടിത്തെറിച്ചെങ്കിലും ബാദലിനും അദ്ദേഹത്തിൻ്റെ സമീപത്തുള്ള മറ്റുള്ളവർക്കും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. ഞെട്ടിക്കുന്ന ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം പോലീസ് അന്വേഷിച്ചു വരുന്നു.