കോഴിക്കോട്: സമസ്‌ത ഇ കെ വിഭാഗത്തിലെ വിഭാഗീയതയിൽ ഇടപെട്ട് നേതൃത്വം, ലീഗിനെ അനുകൂലിക്കുന്ന വിഭാഗവും പ്രതികൂലിക്കുന്ന വിഭാഗവും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ ഇരുവിഭാഗങ്ങളെയും നേതൃത്വം ചർച്ചക്ക് വിളിച്ചു. പ്രശ്‌ന പരിഹാരത്തിനായി ഇരുവിഭാഗവുമായി നേതൃത്വം സംസാരിക്കും. അടുത്ത മുശാവറ യോഗത്തിന് മുന്നേ വിഷയങ്ങൾ പരിഹരിക്കാനാണ് നേതൃത്വം ആഗ്രഹിക്കുന്നത്. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് നേതൃത്വം അറിയിച്ചത്.
സമസ്‌ത ആദർശ സംരക്ഷണ സമിതി എന്ന പേരിൽ ലീഗ് അനുകൂല വിഭാഗം ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പത്ര സമ്മേളനം മാറ്റിവെച്ചിട്ടുണ്ട്. പരിഹാര ഫോർമുല ഉരുത്തിരിഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നറിയുന്നു.



