തിരുവനന്തപുരം: ബസ്സുകൾക്കിടയിൽ പെട്ട് ബാങ്ക് ജീവനക്കാരന് ദാരുണ മരണം. കേരള ബാങ്ക് ജീവനക്കാരൻ ഉല്ലാസാണ് മരണപ്പെട്ടത്. തിരുവവന്തപുരം കിഴക്കേകോട്ടയിലാണ് നാടിനെ നടുക്കിയ സംഭവം. ഉല്ലാസ് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബസ്സുകൾക്കിടയിൽ പെടുകയായിരുന്നു.
സ്വകാര്യ ബസ് മറികടന്നപ്പോഴാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിരിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടവുമായി ബന്ധപ്പെട്ട് രണ്ട് ബസ്സിലെ ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്