ന്യൂഡൽഹി: ഡിഎംകെ കേരള നേതാവ് പി വി അൻവർ ഡൽഹിയിൽ ലീഗ് നേതാക്കളെ കണ്ടു. പി വി അൻവറിന്റെ പാർട്ടിക്ക് ഉപ തെരെഞ്ഞെടുപ്പിൽ വേണ്ടത്ര പ്രകടനം കാഴ്‌ച വെക്കാൻ സാധിച്ചില്ലെന്ന വിലയിരുത്തൽ നടക്കുന്നതിനിടയിലാണ് ഈ കൂടിക്കാഴ്‌ച. രാഷ്ട്രീയ നീക്കമാണ് കൂടിക്കാഴ്ചക്ക് പിന്നിലെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ കൂടിക്കാഴ്‌ചയിൽ രാഷ്ട്രീയമില്ലെന്നും സൗഹൃദം മാത്രമാണെന്നും പി വി അൻവർ പറഞ്ഞു.
മുസ്‌ലിം ലീഗിലേക്ക് പോകാൻ ഉദ്ദേശമില്ലെന്നും ഇപ്പോഴുള്ള സാമൂഹിക സംഘടനയെ രാഷ്ട്രീയ സംഘടനയാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണെന്നും ഇപ്പോഴത്തെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്താൻ ഉദ്ദേശമില്ലെന്നും അൻവർ വ്യക്തമാക്കി . രമേശ് ചെന്നിത്തലയുമായും കെ സുധാകരനാണ് ഞാൻ കൂടിക്കാഴ്‌ച നടത്താറുണ്ടെന്നും അൻവർ അറിയിച്ചു