തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കൊളച്ചൽ കൊന്നമൂട് സ്വാദേശി ഇന്ദുജ (25) ആണ് മരിച്ചത്. പാലോട് ഇളവട്ടത്താണ് സംഭവം.
കിടപ്പുമുറിയിലെ ജനലിൽ തൂങ്ങി മരിച്ച നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. ഉച്ച ഭക്ഷണം കഴിക്കാനെത്തിയ ഭർത്താവ് അഭിജിതാണ് തൂങ്ങി മരിച്ച നിലയിൽ ഇന്ദുജയെ കാണുന്നത്.
അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി