വ്യായാമ പരിശീലനവുമായി ജിദ്ദയിൽ കെഎംസിസിയും

ജിദ്ദ: പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി കെഎംസിസി. ആരോഗ്യ ബോധവൽക്കരണവും സംരക്ഷണവും ലക്ഷ്യമിട്ട് ജിദ്ദ സെൻട്രൽ കമ്മിറ്റിയാണ് മോർണിംഗ് ക്ലബ് എന്നപേരിൽ പുതിയ പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ ഉത്ഘാടനം വെള്ളിയാഴ്‌ച രാവിലെ ജിദ്ദയിലെ അൽ സാമിറിൽ കൊണ്ടോട്ടി എംഎൽഎ ടിവി ഇബ്രാഹിം നിർവഹിച്ചു,

ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം പ്രവാസികളെ ബോധ്യപ്പെടുത്തുന്നതിനും ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമാണ് വ്യായാമ മുറകൾ പരിശീലിപ്പിക്കുന്നത്. വൈകാതെ ജിദ്ദയിലെ എല്ലാ ഭാഗങ്ങളിലും മോർണിംഗ് ക്ലബുകൾ ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സ്ത്രീകൾക്കായി പ്രത്യക ബാച്ചും ആരംഭിക്കാനുള്ള ശ്രമങ്ങളിലാണെന്നും കെഎംസിസി ജിദ്ദ സെൻട്രൽ ഭാരവാഹികൾ പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles