ദമ്മാം: സൗദി ലുലുവിന്റെ 15ാം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന “സൂപ്പർ ഫെസ്റ്റ് 2024” ഡിസംബർ പത്തിന് അവസാനിക്കും. നവംബർ 27 ന് ആരംഭിച്ച ഷോപ്പിംഗ് ഫെസ്റ്റിന് നല്ല പ്രതികരണമാണ് സമൂഹത്തിൽ നിന്നും ലഭിച്ചതെന്നും തുടർന്നുള്ള ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് വമ്പിച്ച ഓഫറുകളും ആവേശകരമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ലുലു പ്രതിനിധികൾ അറിയിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്‌സ്, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ, എന്നിവയുൾപ്പെടെ എല്ലാ വിഭാഗം സാധനകൾക്കും മികച്ച കിഴിവുകൾ ലുലുവിൽ ഒരുക്കിയിട്ടുണ്ട്. ആഘോഷ കാലയളവിൽ 25 മില്യൺ റിയാൽ ഷോപ് ചെയ്‌ത് സേവ് ചെയ്യാനുള്ള അവസരവും ഉണ്ട്. കൂടാതെ 15 മില്യൺ ഹാപ്പിനെസ് പോയിന്റുകളും ഒരു മില്യൺ റിയാലിന്റെ സൗജന്യ ട്രോളികളും കൂടാതെ 1500 അവിശ്വസിനീയമായ സമ്മാനങ്ങൾ നേടാനുള്ള അവസരം ലുലു ഒരുക്കുന്നുണ്ട്.
വെറുമൊരു വിൽപന എന്നതിലുപരി കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളും ഓഫറുകളും നൽകികൊണ്ട് ലുലു തങ്ങളുടെ ഉപഭോക്താളോടുള്ള പ്രതിബദ്ധതയാണ് ഫെസ്റ്റിലൂടെ പ്രകടിപ്പിക്കുന്നത്. “സൂപ്പർ ഫെസ്റ്റ് 2024” മികച്ച വിജയമാണെന്നും ഇത് തുടരാൻ ആഗ്രഹിക്കുന്നുണ്ടെന്നും ലുലു കിഴക്കൻ പ്രവിശ്യ റീജിണൽ
ഡയറക്ടർ മോയിസ് നൂറുദ്ധീൻ പറഞ്ഞു