മലപ്പുറം: സ്‌കൂട്ടറിൽ ക്രയിനിടിച്ചു നേഴ്‌സിംഗ് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ അൽ ഷിഫ നേഴ്‌സിംഗ് കോളേജിലെ മൂന്നാം വർഷ ബിഎസ്‌സി വിദ്യാർഥിനി നേഹയാണ് മരിച്ചത്.
പെരിന്തൽമണ്ണ ജൂബിലി ജംങ്ഷനിൽ വെച്ചാണ് അപകടം നടന്നത്. നേഹ സ്‌കൂട്ടർ തിരിക്കാൻ ശ്രമിക്കുമ്പോൾ ക്രയിന്റെ മുന്നിലെ ചക്രം സ്‌കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറിന് പിന്നിലിരുന്ന നേഹ തെറിച്ചുവീഴുകയും പിൻ ചക്രം ശരീരത്തിൽ കൂടി കയറിയിറങ്ങുകയുമായിരു