മലപ്പുറം: വളാഞ്ചേരിയിൽ ലോറി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. ശനിയാഴ്‌ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ക്വാറിയിൽ വെച്ചാണ് മുജീബുറഹ്മാൻ മരണപ്പെട്ടത്.
ചെങ്കൽ ക്വാറിയിലേക്ക് ലോഡ് എടുക്കാൻ വരുന്ന സമയത്താണ് അപകടം ഉണ്ടായത്. ലോറി ഓടിക്കുന്നതിനിടെ മുജീബുറഹ്മാൻ കുഴഞ്ഞു വീഴുകയായിരുന്നു, തുടർന്നുണ്ടായ അപകടത്തിൽ മൂന്നു തൊഴിലാളികൾക്ക് പരിക്കേറ്റു.