ജുബൈൽ: ഹൃദയാഘത്തെ തുടർന്ന് ആന്ധ്രാ സ്വദേശി ജുബൈലിൽ മരണപെട്ടു. ഭാസ്‌കര റാവു ബാമിദി (59) ആണ് മരണപെട്ടത്. സ്‌ട്രോക്കിനെ തുടർന്ന് അൽ മുവാസത് ആശുപത്രിയിൽ പ്രവേശിച്ച റാവു ഹൃദയാഘാതത്തെ തുടർന്നു മരണപ്പെടുകയായിരുന്നു. ജുബൈലിൽ സ്വകാര്യ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്യുകയായിരുന്നു.
മുവാസാത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട്പോകും. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ ആലപ്പുഴയാണ് നിയമ നടപടികൾ പൂർത്തിയാക്കുന്നത്.
ഭാര്യ: ബാദിമി പൂർണമ്മ, മകൾ ബാദിമി ഹേമലത