പത്തനംതിട്ട: അടൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. അടൂർ ഏനാത്താണ് 17 കാരിയാണ് കുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തിൽ ആദിത്യ (21) നെ പോലീസ് അറസ്റ്റ് ചെയ്തു.
കുഞ്ഞിന് എട്ടു മാസം പ്രായമുണ്ട്. യുവാവും പെൺകുട്ടിയും ഏറെ നാളായി ഒന്നിച്ചാണ് താമസം. കുടുംബത്തിലെ ചില പ്രശ്നങ്ങൾ കാരണം ബന്ധുവാണ് പരാതി നൽകിയത്. ബന്ധുക്കളുടെ അറിവോടെയാണ് പെൺകുട്ടിയും യുവാവും ഒന്നിച്ചു താമസിക്കുന്നത്. അമ്മക്കെതിരെ പോലീസ് കേസെടുക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങൾ ഒന്നുംതന്നെയില്ല. രണ്ടു പേരെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.