ദമ്മാം: ജുബൈൽ കെഎംസിസിയിൽ സമാന്തര സംഘടനാ പ്രവർത്തനം നടത്തിയവർക്കെതിരെ അച്ചടക്ക നടപടി. നേതൃത്വത്തിന്റെ അനുമതിയോടെ പുനഃസംഘടിപ്പിച്ച ജുബൈൽ സെൻട്രൽ കമ്മിറ്റിക്ക് സമാന്തരമായി കമ്മിറ്റി രൂപീകരിക്കുകയും പരസ്യപ്പെടുത്തുകയും ചെയ്‌തത് കടുത്ത അച്ചടക്ക വിരുദ്ധ പ്രവർത്തനമാണെന്ന് കെഎംസിസി കിഴക്കൻ പ്രവിശ്യാ പ്രവർത്തക സമിതി വിലയിരുത്തി
അച്ചടക്ക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് തീരുമാനിക്കുകയായിരുന്നു. ശംസുദ്ധീൻ പള്ളിയാളി, നൗഷാദ് തിരുവവന്തപുരം, നൗഷാദ് കെഎസ് പുരം, ശരീഫ് ആലുവ, അബ്ദുൽസലാം പഞ്ചാര എന്നിവരെ കിഴക്കൻ കെഎംസിസി വർക്കിങ് കമ്മിറ്റി അംഗത്വത്തിൽ നിന്നും കിഴക്കൻ പ്രവിശ്യ കമ്മിറ്റിക്ക് കീഴിലെ എല്ലാ സംഘടനാ ചുമതലകളിൽ നിന്നും നീക്കം ചെയ്‌തതായി കമ്മിറ്റി അറിയിച്ചു.
പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ തീരുമാനിക്കാൻ നാഷണൽ കമ്മിറ്റിയോട് പ്രവിശ്യ കമ്മിറ്റി ശുപാർശ ചെയ്‌തു.