തൃശൂർ: തൃശൂർ പതുകാട് സെന്ററിൽ യുവതിയെ നടുറോഡിൽ കുത്തി വീഴ്ത്തി. കൊട്ടേക്കാട് സ്വദേശി ബബിതക്കാണ് കുത്തേറ്റത്. യുവതിയെ കുത്തിയ മുൻ ഭർത്താവ് ലെസ്റ്റിൻ പോലീസിൽ കീഴടങ്ങി. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. ബബിത പുതുക്കോട് ബാങ്കിൽ ജോലി ചെയ്തു വരികയാണ്. രാവിലെ ജോലിക്ക് വന്ന സമയത്താണ് അക്രമം നടന്നത്. യുവതിയുടെ ശരീരത്തിൽ ഒൻപത് തവണ കുത്തേറ്റിട്ടുണ്ട്.
കുടുംബ പ്രശ്ങ്ങളെ തുടർന്ന് മൂന്നു വര്ഷം മുൻപ് ബബിതയും ലെസ്റ്റിനും വേർപിരിഞ്ഞിരുന്നു. മറ്റൊരു യുവാവിന്റെ കൂടെയാണ് ബബിത ഇപ്പോൾ താമസം.