28.5 C
Saudi Arabia
Friday, August 22, 2025
spot_img

അഡ്വ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ

തിരുവവനന്തപുരം: ഹജ്ജ് കമ്മിറ്റി ചെയർമാനായി അഡ്വ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോടിനെ തെരെഞ്ഞെടുത്തു. 2024-27 വർഷത്തേക്കുള്ള, പുനഃസംഘടിപ്പിക്കപ്പെട്ട ഹജ്ജ് കമ്മിറ്റിയുടെ പുതിയ ചെയർമാനായി അഡ്വ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോടിനെ ഐക്യകണ്ഡേനെ തെരെഞ്ഞെടുത്തു. ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോടിനെ ഉമർ ഫൈസി മുക്കം നാമനിർദ്ദേശം ചെയ്തു. അഡ്വ. മൊയ്‌ദീൻ കുട്ടി പിന്താങ്ങി. ഡെപ്യൂട്ടി സെക്രട്ടറി ബിന്ദു വി ആർ റിട്ടേണിങ് ഓഫീസറായി തിരെഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകി. മലപ്പുറം ജില്ലാ സെക്രട്ടറി വി ആർ വിനോദ് ഐ എ എസ് അധ്യക്ഷത വഹിച്ചു.

ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2025 വർഷത്തേക്കുള്ള ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി. മുൻ വർഷത്തേക്കാൾ മികച്ച സേവനങ്ങൾ ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

കമ്മിറ്റി ആംഗങ്ങളായ മുഹ്‌സിൻ എംഎൽഎ, പിപി മുഹമ്മദ് റാഫി, നൂർ മുഹമ്മദ് നൂർ ഷാ, പിടി അക്ബർ, അഷ്‌കർ കോറാട്, മുഹമ്മദ് സക്കീർ സാഹിബ്, ഒവി ജാഫർ, ശംശുദ്ധീൻ അരിഞ്ഞിറ, എം എസ അനസ് ഹാജി, ഹജ്ജ് അസി.സെക്രട്ടറി ജാഫർ കക്കൂത്ത്, പികെ അസ്സൈൻ എന്നിവർ സംബന്ധിച്ചു.

Related Articles

- Advertisement -spot_img

Latest Articles