28.5 C
Saudi Arabia
Friday, August 22, 2025
spot_img

റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: റീൽസ് ചിത്രീകരണം നടത്തുന്നതിനിടയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരണപ്പട്ടു. വടകര കടമേരി സ്വദേശി ടികെ ആൽവിൻ (20) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ കോഴിക്കോട് ബീച്ച് റോഡിലായിരുന്നു സംഭവം. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ കൂട്ടത്തിൽ പെട്ട ഒരു വാഹനമിടിക്കുകയായിരുന്നു.

മൊബൈൽ ഫോൺ ഉപയോഗിച്ച് റോഡിൽ വാഹനങ്ങളുടെ വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ അൽബിന്റെ ശരീരത്തിലേക്ക് വാഹനം ഇടിച്ചു കയറുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു.

വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സൂചന. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. പോലീസ് ഉടനെ യുവാക്കളുടെ മൊഴി രേഖപ്പെടുത്തും

Related Articles

- Advertisement -spot_img

Latest Articles