24.8 C
Saudi Arabia
Tuesday, July 8, 2025
spot_img

അലിഫ് സോക്കർ കപ്പ്; ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചാമ്പ്യന്മാർ

റിയാദ്: പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അലിഫ് ഇൻ്റർനാഷണൽ സ്കൂൾ സംഘടിപ്പിച്ച അലിഫ് സോക്കർ കപ്പ് ’24ൽ  ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചാമ്പ്യന്മാരായി. റിയാദിലെ എട്ട് പ്രമുഖ സി ബി എസ് ഇ സ്കൂളുകളിലെ ഫുട്ബോൾ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. അലിഫ് ഇൻ്റർനാഷണൽ സ്കൂൾ ടൂർണമെൻ്റിലെ റണ്ണറപ്പായി. സൗദി അറേബ്യയിലെ പ്രമുഖ ഫുട്ബോൾ ക്ലബ്ബായ അൽ നസ്ർ ജൂനിയർ ഗോൾകീപ്പർ മുഹമ്മദ് റസിൻ അലിഫ് സോക്കർ കപ്പ് ഉദ്ഘാടനം ചെയ്തു.

സുമേഷിയിലെ ഒളിമ്പിക് അക്കാദമി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂൾ, അൽയാസ്മിൻ ഇൻ്റർനാഷണൽ സ്കൂൾ, ന്യൂ മിഡിൽ ഈസ്റ്റ് ഇൻ്റർനാഷണൽ സ്കൂൾ, അൽ ആലിയ ഇൻ്റർനാഷണൽ സ്കൂൾ, മോഡേൺ ഇൻ്റർനാഷണൽ സ്കൂൾ, അലിഫ് ഇൻ്റർനാഷണൽ സ്കൂൾ,  ഇൻ്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ തുടങ്ങി സ്കൂളുകളുടെ അണ്ടർ-16 വിഭാഗം പങ്കെടുത്തു.

അലിഫ് സോക്കർ കപ്പ് ’24ലെ മികച്ച താരമായി ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മുഹമ്മദ് റഹിയാൻ റഊഫിനെയും മികച്ച ഗോൾകീപ്പറായി ഇൻ്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ മാസിൻ മുസ്തഫയെയും തിരഞ്ഞെടുത്തു.

ടൂർണമെന്റിലെ ചാമ്പ്യൻസ് ട്രോഫി അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്‌മാൻ അഹ്‌മദ്‌ വിതരണം ചെയ്തു. വിജയികൾക്കുള്ള മെഡൽ വിതരണം മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് ഗുജറാത്ത് ഡയറക്ടർ സൈനുൽ ആബിദ് നൂറാനി, മുജീബ് കാലടി, സുഹൈൽ, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, കോഡിനേറ്റർ മുഹമ്മദ് ഷമീർ എന്നിവർ നിർവഹിച്ചു.

Related Articles

- Advertisement -spot_img

Latest Articles