തിരുവവനന്തപുരം: ഇസ്‌ലാം മത വിശ്വാസപ്രകാരം വഖഫ് സ്വത്ത് പടച്ചോന്റെ സ്വത്താണെന്ന് സിപിഎം സംസ്ഥാന സമിതിയംഗം പി ജയരാജൻ. ഈ സ്വത്താണ് മുസ്‌ലിം ലീഗുകാർ വിറ്റ് കാശാക്കിയത്. വഖഫ് സ്വത്ത് പണം കൊടുത്ത് വാങ്ങാൻ കഴിയില്ലെന്നും ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലാ സിപിഎം സമ്മേളനത്തിന് മുന്നോടിയായുള്ള കുടുംബ സമ്മേളനം ഉത്ഘാടനം ചെയ്‌തു പ്രസംഗിക്കുമ്പോഴായിരുന്നു ലീഗിനെതിരെയുള്ള ജയരാജന്റെ രൂക്ഷ വിമർശനം. വഖഫ് ചെയ്യപ്പെട്ട സ്വത്ത് കൈമാറ്റം ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാപകമായ രീതിയിൽ കേരളത്തിൽ വഖഫ് സ്വത്ത് കൈമാറ്റം ചെയ്യപ്പെട്ടു. ദീർഘകാലം വഖഫ് ബോർഡിന് നേതൃത്വം നൽകിയ ലീഗ് നേതാക്കൾ അതിന് മറുപടി പറയണം. മുനമ്പം വിഷയം ലീഗും ബിജെപിയും ചേർന്ന് വർഗീയ വൽകർക്കാൻ ശ്രമിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.