റിയാദ്: ബത്ഹ, ഗുറാബി, കേരള മാർക്കറ്റ് ഏരിയയിലെ കൂട്ടായ്‌മ ഫൗണ്ടേഷൻ ഓഫ് റിയാദ് മാർക്കറ്റ് അഡ്വന്റേഴ്സ് (ഫോർമ) സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഫിക്‌സ്ചർ പ്രകാശനം ചെയ്‌തു.
നെസ്റ്റോ ബത്ഹ വില്ലാജിയോ ബ്രാഞ്ച് മാനേജർ ഷിഞ്ഞു ഫിക്‌സ്ചർ പ്രകാശനം നിർവഹിച്ചു. റിയാദിലെ ഗുറാബി, ബത്ഹ, കേരളം മാർക്കറ്റ്, ഫറസ് ദഖ് ഏരിയയിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ എട്ട് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ലീഗ് അടിസ്ഥാനത്തിൽ രണ്ട ഗ്രൂപ്പുകളാക്കിയാണ് മത്സരം നടത്തുന്നത്.
എഫ്.സി കെൽകോ, എഫ്.സി മാൽബ്രിസ്, എഫ്.സി സോൺകോം,എഫ്.സി ഗുറാബി, എഫ്.സി റിയാദ്, എഫ്.സി ഇലക്ട്രോൺ, എഫ് സി മന്ദൂബ്, എഫ്.സി റഹാൽ എന്നീ ടീമുകളാണ് മത്സരിക്കുന്നത് ഡിസംബർ 12,19 തയ്യതികളിൽ ഹറാജിന് സമീപമുള്ള അസിസ്റ്റ് ഫുട്ബോൾ അക്കാദമിയിൽ മൽസരങ്ങൾ
നടക്കും.
നജ്‌ദ് ടെലികോമാണ് വിന്നേഴ്‌സിനുള്ള ട്രോഫി നൽകുന്നത്. റണ്ണേഴ്‌സിനുള്ള ട്രോഫി സോൺകോം സ്പോൺസർ ചെയ്യും. ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ പൂക്കോട് അധ്യക്ഷം വഹിച്ചു. കൺവീനർ സ്വാഗതം പറഞ്ഞു. നിസാർ അരീക്കോട്, കെ പി സജീർ, ശാക്കിർ സോൺകോം, പികെ നൗഷാദ്, സുധീഷ് മൽബ്രീസ്, ഫൈസൽ പാഴൂർ സംബന്ധിച്ചു.



