20.1 C
Saudi Arabia
Sunday, March 22, 2026
spot_img

കുസാറ്റ് യൂണിയൻ; 31 വർഷത്തിന് ശേഷം യൂണിയൻ കെഎസ്‌യു തിരിച്ചു പിടിച്ചു

കൊച്ചി: 31 വർഷത്തെ കാത്തിരിപ്പിന് ശേഷം കൊച്ചിൻ സർവകലാശാല യൂണിയൻ തിരിച്ചു പിടിച്ചു കെഎസ്‌യു. യൂണിവേഴ്‌സിറ്റി തെരെഞ്ഞെടുപ്പിൽ ചെയർമാൻ, സെക്രട്ടറി, ട്രഷറർ സീറ്റുൾ ഉൾപ്പെടെയുള്ള സീറ്റുകളിൽ കെഎസ്‌യു വിജയിച്ചു.

കുര്യൻ ബിജു ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാനായി നവീൻ മാത്യു, ജോയിന്റ് ജനറൽ സെക്രട്ടറിയായി എസ്ബി അർച്ചനയും ജോയിന്റ് സെക്രട്ടറിയായി മുഹമ്മദ് റാഷിദും ട്രഷറായി ബേസിൽ എം പോളും തെരെഞ്ഞെടുത്തു.

വിവിധ സെക്രട്ടറിമാരായി കെഎം മുഹമ്മദ് നഫീഹ്, മുഹമ്മദ് സൈനുൽ ആബിദീൻ, ഇപി സെയിൽ മുഹമ്മദ്, പി ഫാത്തിമ, നിജു റോയ്, ഷിനാൻ മുഹമ്മദ് ശരീഫ്, ബേസിൽ ജോൺ എൽദോ, ശരത് പിജെ എന്നിവർ കെഎസ്‌യു പാനലിൽ ജയിച്ചു.

ഇത്തവണ ഒറ്റക്ക് മത്സരിച്ച കെഎസ്‌യു 15ൽ 13 സീറ്റും പിടിച്ചെടുത്താണ് യൂണിയൻ സ്വന്തമാക്കിയത്. സംഘടനാ തർക്കങ്ങളും നിലവിലെ യൂണിയനോടുള്ള വിദ്യാഥികളുടെ എതിർപ്പുമാണ് എസ്എഫ്ഐയെ പരാജയപ്പെടുത്തിയത്.

 

Related Articles

- Advertisement -spot_img

Latest Articles