ദുബൈ: 3000 വർഷം പഴക്കമുള്ള പർവത ഗ്രാമമായ ഹത്തയിൽ സാംസ്കാരികോത്സവം തുടങ്ങി. ഡിസംബർ 11ന് ആരംഭിച്ച ‘ഹത്ത വിന്റർ’ 40 ദിവസം നീണ്ടു നിൽക്കും. വിവിധ സ്ഥലങ്ങളിൽ അഞ്ച് പ്രധാന ഉത്സവങ്ങൾ ജനുവരി 12 ന് സമാപിക്കും. ദുബൈ ഡെസ്റ്റിനേഷൻസ് കാമ്പയിന്റെ ഭാഗമാണ് പരിപാടികൾ
ബ്രാൻഡ് ദുബൈ ലീം തടാകത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ പതിനാലിലധികം പരിപാടികൾ, 120 വർക് ഷോപ്പുകൾ, നാല് കമ്മ്യുണിറ്റി ഇവന്റുകൾ, സ്റ്റേജ് പ്രോഗ്രാമുകൾ, തത്സമയ പ്രകടനങ്ങൾ തുടങ്ങിയ പരിപാടികൾ നടക്കും. കൂടാതെ കാർഷിക പ്രദർശനങ്ങൾ, തേൻ ഉത്സവം. സാംസ്‌കാരിക രാത്രികൾ എന്നിവയും ഉത്സവ ലൈനപ്പിൽ ഉണ്ടാവും.
ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിക്കുന്ന ഒൻപതാമത് ഹണി ഫെസ്റ്റിവലിൽ പ്രാദേശിക തേനും തേനുൽപന്നങ്ങളൂം പ്രദർശിപ്പിക്കാൻ അവസരം നൽകുകയും ആഭ്യന്തര ഉത്പാദകരെ പ്രോത്സാഹിപ്പിക്കാനും അവർക്ക് വേണ്ട സഹകരങ്ങൾ നല്കുകയുംചെയ്യും.
ഹത്ത കൾച്ചറൽ സെന്ററിന്റെ ഭാഗമായി മൗണ്ടർ ബൈക്കിങ്, ഹൈക്കിങ്, സൈക്ലിങ്, സ്റ്റാന്റ് അപ് പാഡിൽ ബോഡിങ്, കയാക്കിങ്, ദീർഘദൂര റേസുകൾ, മോട്ടോർ സ്‌പോർട് ഇവന്റുകൾ തുടങ്ങി കായിക വിനോദങ്ങളും നടക്കും. ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ലൈറ്റ് ഡിസ്‌പ്ലേകൾ, ലൈവ് പെർഫോമൻസ്, ആക്റ്റിവിറ്റികൾ ജനുവരി അഞ്ചു വരെ എല്ലാ വെള്ളി, ശനി അവധി ദിവസങ്ങളിലും ഉണ്ടായിരിക്കും