മനാമ: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 896 തടവുകാർക്ക് മാപ്പു നൽകി ഹമദ് രാജാവ് ബഹ്‌റൈൻ ദേശീയ ദിനത്തോടനുബന്ധിച്ചായിരുന്നു രാജാവിന്റെ കാരുണ്യം.
ശിക്ഷാ കാലാവധിയുടെ ഒരു ഭാഗം പൂർത്തിയാക്കിയവരും പ്രധാന കേസുകളിൽ ഉൾപെട്ടവരിൽ ചിലരും ഇതര ശിക്ഷാ പദ്ധതികളിൽ ശിക്ഷ അനുഭവിക്കുന്നവരും മാപ്പ് ലഭിച്ചരിൽ ഉൾപ്പെടും.
ഹമദ് രാജാവ് അധികാരമേറ്റതിൻറെ രജത ജൂബിലി ആഘോഷിക്കുന്ന സമയത്തുകൂടിയാണ് ഈ പ്രഖ്യാപനം ഉണ്ടായത്