കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ പ്രശ്‌ന പരിഹാര നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
മുനമ്പം ഭൂമി വഖഫ് ആണോ എന്ന വസ്‌തുതയിലും നിയമപരമായി ചെയ്യേണ്ട കാര്യങ്ങളിലും അവസാന തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. ജുഡീഷ്യൽ കമ്മീഷന്റെ പ്രവർത്തനം സർക്കാർ വേഗത്തിലാക്കണം. സർക്കാർ നടപടികൾ വൈകുന്നത് കൊണ്ടാണ് മുനമ്പത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്നതെന്നും തങ്ങൾ പറഞ്ഞു.
സിഐസി വിഷയത്തിലും സമസ്‌ത അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാനും ജിഫ്രി മുത്തുക്കോയ തങ്ങളും കൊയ്യോട് ഉമ്മർ മുസ്‌ലിയാർ, എംടി അബ്ദുല്ല മുസ്‌ലിയാർ, പികെ കുഞ്ഞാലികുട്ടി സാഹിബ് എന്നിവരടങ്ങുന്ന മധ്യസ്ഥശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്നും തങ്ങൾ അറിയിച്ചു.