40.4 C
Saudi Arabia
Sunday, August 24, 2025
spot_img

സ്ട്രോങ്ങ് സിക്സ് മോയീസ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

റിയാദ്: സംഘടന ശാക്തീകരണത്തിൻ്റെ ഭാഗമായി റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ആറ് മാസം നീണ്ട് നിൽക്കുന്ന ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിനിൻ്റെ ഉദ്ഘാടനം മലപ്പുറം ജില്ല കെഎംസിസി പ്രസിഡണ്ട് ഷൗക്കത്ത് കടമ്പോട്ട് നിർവഹിച്ചു. ഓരോരുത്തരും അവരവരിലേക്ക് തന്നെ ചുരുങ്ങുന്ന സമയത്ത് മറ്റുള്ളവരെപ്പറ്റി അറിയാനും പരസ്പരം സഹായിക്കാനും കഴിയുന്നത് കെഎംസിസി പ്രവർത്തനം കൊണ്ടുള്ള വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലത്ത് കെഎംസിസി പ്രവർത്തകർ ലക്ഷ്യ ബോധത്തോടെ പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികൾക്ക് ഏറെ പ്രയോജനകരമായ വിവിധ കർമ പദ്ധതികൾ ഉൾക്കൊള്ളുന്ന കോട്ടക്കൽ മണ്ഡലം കെഎംസിസിയുടെ ക്യാമ്പയിൻ ഏറെ മാതൃ കാപരമാണെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ശാഫി മാസ്റ്റർ തുവ്വൂർ മുഖ്യ പ്രഭാഷണം നടത്തി. ജീവ കാരുണ്യ സേവന പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന കെഎംസിസി പ്രവർത്തകർക്ക് രാഷ്ടീയ ബോധം കൂടി ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു.

ബത്ഹ ലുഹ മാർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപടിയിൽ റിയാദ് – കോട്ടക്കൽ മണ്ഡലം കെഎംസിസി പ്രസിഡൻ്റ് ബഷീർ മുല്ലപ്പള്ളി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെഎംസിസി ഭാരവാഹികളായ സഫീർ തിരൂർ, മൊയ്തീൻ കുട്ടി പൊന്മള, ഹംസത്തലി, അതിഥിയായി പങ്കെടുത്ത യൂസുഫ് ഹാജി കൊന്നക്കാട്ടിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ശുഐബ് മന്നാനി ഖിറാഅത് നടത്തി. കോട്ടക്കൽ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി അഷറഫ് പുറമണ്ണൂർ സ്വാഗതവും ട്രഷറർ അബ്ദുൽ ഗഫൂർ കൊന്നക്കാട്ടിൽ നന്ദിയും പറഞ്ഞു.

ക്യാമ്പയിനിൻ്റെ ഭാഗമായി കോട്ടക്കൽ മണ്ഡലത്തിലെ പഞ്ചായത്ത് – മുനിസിപ്പൽ കെഎംസിസി കമ്മിറ്റികൾ രൂപീകരിച്ചു. കോട്ടക്കൽ മണ്ഡലം കെഎംസിസി ഭാരവാഹികളായ അബൂബക്കർ സി. കെ പാറ, മൊയ്തീൻ കോട്ടക്കൽ, മൊയ്തീൻ കുട്ടി പൂവ്വാട്, ഹാഷിം കുറ്റിപ്പുറം, ഇസ്മായിൽ പൊന്മള, നൗഷാദ് കണിയേരി, മജീദ് ബാവ തലകാപ്പ്, ഫിറോസ് വളാഞ്ചേരി, ദിലൈബ് ചാപ്പനങ്ങാടി, ഫർഹാൻ കാടാമ്പുഴ, ജംഷീർ കൊടുമുടി, അബ്ദുൽ ഗഫൂർ കൊൽക്കളം, ഫാറൂഖ് പൊന്മള, മുഹമ്മദ് കല്ലിങ്ങൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles