35 C
Saudi Arabia
Friday, October 10, 2025
spot_img

കേളി കുടുംബവേദി അൽ ഖർജിൽ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

റിയാദ് : കേളി കുടുംബവേദിയും കേളി കലാ സാംസ്കാരിക വേദിയുടെ അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. അൽഖർജ് ഏരിയാ പരിധിയിൽ സംഘടിപ്പിക്കുന്ന മത്സരത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. അൽഖർജ് റൗള ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം വിജില ബിജു മത്സരത്തെകുറിച്ചുള്ള വിശദീകരണം നൽകി. 2025 ജനുവരി 24 നടത്തുന്ന പരിപാടി മൂന്ന് വിഭാഗങ്ങളിലായാണ് നടക്കുക.

4 മുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായി സബ് ജൂനിയർ, 7 മുതൽ 10 വരെ ജൂനിയർ,11 മുതൽ 15 വരെ സീനിയർ എന്നിങ്ങനെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മൂന്ന് വിഭാഗത്തിലെ വിജയികൾക്കും സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് പറഞ്ഞു. ചിത്ര രചനാ മത്സരത്തിന് ശേഷം കേളി അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.

ചെയർമാൻ ഗോപാൽ. ജി, വൈസ് ചെയർപേഴ്സൺ ശ്രീഷാ സുകേഷ്, വൈസ് ചെയർമാൻ അബ്ദുൽ സമദ്, കൺവീനർ ഷബി അബുൽ സലാം, ജോയിൻ്റ് കൺവീനർമാർ ഗീത ജയരാജ്, അബ്ദുൾകലാം, കോഡിനേറ്റർ വിജില ബിജു, ചുമതല സുകേഷ് കുമാർ, സാമ്പത്തീക കമ്മറ്റി കൺവീനർ റാഷിദ് അലി, ഭക്ഷണ കമ്മറ്റി കൺവീനർ രാമകൃഷ്ണൻ കൂവോട്, അംഗങ്ങൾ ഷബീർ, നൗഷാദ് അലി, സങ്കേതിക സഹായം മണികണ്ഠ കുമാർ, പബ്ലിസിറ്റി സുബ്രഹ്മണ്യൻ, ജയൻ പെരുനാട്, ഗതാഗതം നാസർ പൊന്നാനി, നൗഫൽ പതിനാറിങ്കൽ, വളണ്ടിയർ ക്യാപ്റ്റൻ അജേഷ് എന്നിങ്ങനെ 101 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, കുടുംബവേദി വൈസ് പ്രസിഡണ്ട് സുകേഷ് കുമാർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് അൽ ഖർജ് ഏരിയാ ആക്ടിംഗ് സെക്രട്ടറി ലിപിൻ പശുപതി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

രജിസ്ട്രേഷനും മറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മത്സരം കോഡിനേറ്റർ വിജില ബിജു 0543995340, പ്രോഗ്രാം കോഡിനേറ്റർ സുകേഷ് കുമാർ 0581053900, കൺവീനർ ഷബി അബ്ദുൽ സലാം 0537018583, കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ 0558431558 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. കുടുംബ വേദി സെക്രട്ടറി സീബ കൂവോട് സ്വാഗതവും കൺവീനർ ഷബി അബ്ദുൽ സലാം നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles