ആലപ്പുഴ: വാനും കാറും കൂട്ടിയിടിച്ചു ചേർത്തലയിൽ ഒരാൾ മരണപെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചേർത്തല ഒറ്റപ്പനക്ക് സമീപമായിരുന്നു അപകടം. കോടൻ തുരുത്ത് അംബികയാണ് മരണപ്പെട്ടത്.
കൂടെയുണ്ടായിരുന്ന അനുരാഗ് നിമ്മി എന്നിവരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രായിൽ നിന്നും വന്ന ടൂറിസ്റ്റ് വാനും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടം നടന്നയുടനെ മൂവരെയും ചേർത്തല ജില്ലാ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അംബിക മരണപ്പെടുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം അംബികയുടെ മൃതദേഹം കുടുംബത്തിന് വിട്ടു കൊടുക്കും. ഫയർ ഫോയ്‌സും പോലീസും സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു.