ന്യൂഡൽഹി: ലോക്‌സഭയിൽ അംബേദ്ക്കറെ അപമാനിച്ച ആഭ്യന്തര മന്ത്രി അമിത്ഷാ മാപ്പു പറഞ്ഞു സ്ഥാനം രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലോക് സഭയിൽ നടന്ന പ്രതിഷേധത്തിന്റെ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
അംബേദ്‌കർ വിരുദ്ധ നിലപാടാണ് ബിജെപിയുടേതും ആർഎസ്എസിന്റേതും. അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടയാനാണ് സർക്കാർ ശ്രമിക്കുന്നത്.
പാർലമെന്റിനകത്തേക്ക് പോകാൻ ശ്രമിച്ച തന്നെ ബിജെപി എംപിമാർ തടഞ്ഞെന്നും അദ്ദേഹം പറഞ്ഞു.