25.2 C
Saudi Arabia
Friday, October 10, 2025
spot_img

കെഎഫ്‌സിക്കെതിരെ അഴിമതി ആരോപണവുമായി വിഡി സതീശൻ

തിരുവനന്തപുരം: കേരള ഫിനാഷ്യൽ കോർപറേഷ (കെഎഫ്‌സി) നെതിരെ കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ. മുങ്ങാൻ പോവുന്ന അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടിയുടെ നിക്ഷേപം നടത്തിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

2018ൽ ബോർഡിൽ പോലും ചർച്ച ചെയ്യാതെയായിരുന്നു നിക്ഷേപം നടത്തിയത്. 2019ൽ കമ്പനി ലിക്വിഡേറ്റ് ചെയ്‌തു. പലിശയുൾപ്പടെ സ്ഥാപനത്തിന്കി ട്ടേണ്ടേയിരുന്ന 101 കോടി രൂപ നഷ്ടമായെന്നും പ്രതിപക്ഷ നേതാവ് പത്ര സമ്മേളനത്തിൽ ആരോപിച്ചു.

ഇടത്തരം ചെറുകിട സ്ഥാപനങ്ങളെ സഹായിക്കാൻ ചുമതലപ്പെട്ട സ്ഥാപനമാണ് കെഎഫ്‌സി. ഈ പണമാണ് അംബാനിക്ക് കൊണ്ട് പോയി നൽകിയത്. വലിയ അഴിമതിയാണ് ഇതിൽ നടന്നത്. സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയായോടെ കൈക്കൂലിയുടെ പിൻബലത്തിലാണ് ഇത് നടന്നത്.

ഭരണ നേതൃത്വത്തിൻറെ അനുവാദത്തോടെ കെഎഫ്‌സിയിലെ ഒരു പറ്റം ഉദ്യോഗസ്‌ഥർ നടത്തിയ തട്ടിപ്പാണിത്. മൂന്ന് വർഷം നിക്ഷേപം മറച്ചുവെച്ചു. 2021-2022 ലെ റിപ്പോർട്ടിൽ മാത്രമാണ് റിലയൻസിൽ നടത്തിയ നിക്ഷേപത്തിൻറെ കാര്യം പുറത്തുവരുന്നത്. അതിന് മുൻപുള്ള രണ്ടു വർഷവും റിലയൻസിന്റെ പേര് മറച്ചുവെച്ചു അവ്യക്തമായ റിപ്പോർട്ടാണ് പുറത്തുവിട്ടത്.

Related Articles

- Advertisement -spot_img

Latest Articles