തിരുവനന്തപുരം: പൂവച്ചലിൽ വിദ്യാർഥികൾ തമ്മിൽ കത്തിക്കുത്ത്. പൂവച്ചൽ ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർഥികളാണ് പരസ്പരം ഏറ്റുമുട്ടിയത്.
കുത്തേറ്റ അസ്‌ലം എന്ന വിദ്യാർഥി ഗുരുതരാവസ്ഥയിലാണ്. അസ്‍ലമിന്റെ ശ്വാസകോശത്തിനാണ് കുത്തേറ്റത്.
പ്ലസ് ടു വിദ്യാർഥിയായ അസ്‍ലമിനെ പ്ലസ് വൺ വിദ്യാർഥികളായ നാലു പേർ ചേർന്ന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ അസ്‌ലമിനെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.