റിയാദ്: വയനാട് പുരധിവാസത്തിന്റെ ഭാഗമായി കെപിസിസി നിർമ്മിക്കുന്ന വീടുകൾക്കുള്ള സഹായധനം കൈമാറി. വയനാട്ടിലെ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സ്വരൂപിച്ച ധനമാണ് കൈമാറിയത്.
കോഴിക്കോട് യൂണിവേഴ്‌സിറ്റി ഹാളിൽ നടന്ന ചടങ്ങിലാണ് ധനം കൈമാറിയത്. എഐസിസി സംഘടന ചുമതലയുള്ള സെക്രട്ടറി കെസി വേണുഗോപാലിന് ഒഐസിസി റിയാദ് സെൻട്രൽ പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ കൈമാറി. ബിരിയാണി ചലെഞ്ചിലൂടെ സ്വരൂപിച്ച 16,00,100 രൂപയാണ് കൈമാറിയത്.
ചടങ്ങിൽ കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി എംഎൽഎമാരായ എപി അനിൽകുമാർ, ടി സിദ്ധീഖ്, ഡിസിസി പ്രസിഡന്റ് വിഎസ് ജോയി, ഒഐസിസി ഭാരവാഹികളായ സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, സാക്കിർ ധാനത്ത്, മജു സിവിൽ സ്റ്റേഷൻ, മൊയ്‌ദീൻ മണ്ണാർക്കാട്, ഹുസ്സൈൻ ചുള്ളിക്കോട്, ഹാരിസ് ബാബു സംബന്ധിച്ചു.