മലപ്പുറം: പിവി അൻവർ എംഎൽഎ ഇന്ന് പാണക്കാട്ട് സന്ദർശനം നടത്തും. മുസ്‌ലിം ലീഗ് പ്രസിഡൻറ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലികുട്ടി എന്നിവയുമായി കൂടിക്കാഴ്‌ച നടത്തും.
യുഡിഎഫ് അധികാരത്തൽ വരണമെന്നും പ്രവർത്തകനായി ഞാൻ ഒപ്പമുണ്ടാകുമെന്നും അൻവർ പറഞ്ഞു. തനിക്ക് എംഎൽഎ സ്ഥാനവും മറ്റു പദവികളൊന്നും തരേണ്ടെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
യുവാവിനെ കാട്ടാന ചവിട്ടി കണി സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധ മാർച്ചിൽ നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസിൽ അറസ്റ്റ് ചെയ്‌ത് താനൂർ ജയിലിൽ അടക്കപ്പെട്ട അൻവറിനു ഇന്നലെ നിലമ്പൂർ കോടതി ജാമ്യം അനുവദിച്ചിരുന്നു.