തിരുവന്തപുരം: സ്‌കൂൾ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി നാലാം ക്ലാസിലെ വിദ്യാർഥിനി മരണപെട്ടു. തിരുവന്തപുരം മടവൂരിലാണ് ദാരുണ സംഭവം ഉണ്ടായത്. മടവൂർ ഗവണ്മെന്റ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദുവാണ് മരണപ്പെട്ടത്.
ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടി വഴുതി വീഴുകയായിരുന്നു. വീണ കുട്ടിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയെ ബസ്സിൽ നിന്നും ഇറക്കി ബസ് മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം.പോസ്റ്റമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.