പത്തനംതിട്ട: കായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 20 പേർ അറസ്റ്റിലായി. റാന്നിയിൽ നിന്നും അറസ്റ്റിലായ ആറ് പ്രതികളെ കൂടി പോലീസ് ഇന്ന് അറസ്റ്റിലായി. നേരത്തെ 14 പേരെ പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് അറസ്റ്റ് ചെയ്തവരിൽ രണ്ട് പേർ ഓട്ടോ തൊഴിലാളികളാണ്. ഒരു നവ വരൻ കൂടി അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടും. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.
പെൺകുട്ടിയെ ആദ്യമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിൻ ആയിരുന്നു. പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ സുബിൻ ഇത് പ്രചരിപ്പിക്കുകയായിരിക്കുന്നു. തുടർന്ന് സുബിൻ പല സുഹൃത്തുക്കളുടെ അടുത്തേക്കും കുട്ടിയെ എത്തിക്കുകയായിരുന്നു. പ്ലസ് ടു വിദ്യാർഥി കൂടി ഉൾപ്പടെ 14 പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
13-ാം വയസ്സു മുതൽ പീഡനത്തിനിരയായ പെൺകുട്ടിയെ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 60 പേർ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു.