ദുബൈ: കുട്ടികൾക്കായി പുതിയ ചാനൽ ആരംഭിച്ചു എമിറേറ്റ്സ്. പ്രീ സ്‌കൂൾ കുട്ടികളെ ലക്ഷ്യമിട്ടാണ് പുതിയ ചാനൽ തുടങ്ങിയത്. ബ്ലൂം എന്ന പേരിലുള്ള ചാനലിന് പിന്നിൽ ഇത്തിസലാത്തിന്റെ വിതരണ ശ്രംഖലയായ ഇ വിഷനാണ്. കുട്ടികളുടെ പ്രായത്തിന് അനുസരിച്ചുള്ള ഉള്ളടക്കങ്ങൾ മാത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ളതായിരിക്കും ബൂമിന്റെ പ്രവർത്തനമെന്ന് ചാനൽ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. രണ്ടിനും അഞ്ചിനും ഇടയിൽ പ്രായമുള്ളവർക്ക് സുരക്ഷിതമായ ഉള്ളടക്കങ്ങൾ മാത്രമായിരിക്കും ചാനലിൽ ചെയ്യുക. 24 മണിക്കൂറം സംപ്രേഷണം ചെയ്യുന്ന ചാനൽ ഇംഗ്ലീഷ് മലയാളം ഭാഷകളിൽ ലഭ്യമായിരിക്കും.
നിലവിൽ യുഎഇ യിൽ മാത്രമായിരിക്കും ചാനൽ ലഭ്യമാവുക. മിഡിൽ ഈസ്റ്റിലും നോർത്ത് ആഫ്രിക്കൻ രാജ്യങ്ങളിലും വൈകാതെ ചാനൽ ലഭ്യമാവുമേനിന്നും അധികൃതർ അറിയിച്ചു. ചാനലിന്റെ ഔദ്യോഗിക ലോഞ്ചിങ് ചടങ്ങ് ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടന്നു. ഇ വിഷൻ സിഇഒ ഒലിവർ ബ്രാംലി, കിഡ്സ് ഡയറക്ർ ഫാത്തിമ ബിൻ സാലിം, സീനിയർ കണ്ടൻറ് ഡയറക്ടർ സുനിൽ ജോയ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.