റിയാദ്: സമൂഹത്തിൽ അവശതയനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി തനിമയും യൂത്ത് ഇന്ത്യയും ചേർന്ന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. റിയാദിലും പരിസര പ്രദേശങ്ങളിലുമായി 3000 ത്തിലധികം ബിരിയാണികൾ വിതരണം ചെയ്‌തു. വിദ്യാഭ്യാസം, വീട് നിർമ്മാണം, ചികിത്സ തുടങ്ങിയ മേഖലകളിൽ അവശതയനുഭവിക്കുനന്നവർക്ക് സഹായമെത്തിക്കുന്നതിന് വേണ്ടി തനിമയുടെ കീഴിൽ നടക്കുന്ന തണലിന് വേണ്ടിയാണ് ചലഞ്ച് സംഘടിപ്പിച്ചത്.
തനിമയുടെയും യൂത്ത് ഇന്ത്യയുടേയും 200 ഓളം പ്രവർത്തകർ ചലഞ്ചിൽ പങ്കെടുത്തു. റിയാദ്, അൽ ഖർജ്, മുസാമിയ തുടങ്ങിയ കേന്ദ്രങ്ങളിലാണ് ഫുഡ് എത്തിച്ചത്. ഉദ്യമത്തിൽ സഹകരിച്ചവർക്ക് ജനറൽ കൺവീനർ സദറുദ്ധീൻ കിഴിശ്ശരി, തൗഫീഖ് റഹ്മാൻ എന്നിവർ നന്ദി അറിയിച്ചു. അസീസ് വെള്ളില, കുഞ്ഞിപ്പു എന്നീ ഷെഫുമാരാണ് പാചകത്തിന് നേതൃത്വം നൽകിയത്. നജാത്തുല്ല, ഖലീൽ അബ്ദുല്ല, അജ്‌മൽ ഹുസൈൻ ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി



