26.5 C
Saudi Arabia
Monday, July 7, 2025
spot_img

‘പ്രതിപക്ഷപോരാട്ടം ഇന്ത്യൻ ഭരണകൂടത്തിനെതിരെ’; വിവാദ പ്രസ്‌താവനയിൽ രാഹുലിനെതിരെ കേസ്

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുലിന്റെ വിവാദ പരാമശത്തിനെതിരെ കേസ്. ബിജെപിക്കും ആർഎസ്എസിനോടും മാത്രമല്ല പ്രതിപക്ഷം പോരാടുന്നത് ഇന്ത്യൻ ഭരണകൂടത്തിന് എതിരെയുമാണെന്നുമുള്ള രാഹുൽ ഗാന്ധിയുടെ പരാമർശത്തിന് എതിരെയാണ് കേസ്. ഗോഹട്ടിയിലെ പാൻ ബസാർ പോലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്‌. ബിഎൻഎസ് 152, 197(1) ഡി വകുപ്പുകൾ ചേർത്താണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌.

ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാന മന്ദിരം ഉത്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു രാഹുലിന്റെ പരാമർശം. മോഹൻ ഭഗത്തിന്റെ വിവാദ പരാമർശത്തിന് മറുപടി പറയുകയായിരുന്നു രാഹുൽ. ആർഎസ്എസ് പ്രത്യേയ ശാസ്ത്രതോടുള്ള നമ്മുടെ പോരാട്ടം ന്യായമാണെന്ന് ആരും കരുതരുത്. ഇതിൽ ഒരു ന്യായവുമില്ല. നമ്മൾ പോരാടുന്നത് ബിജെപി എന്ന സംഘടനക്കെതിരാണ്, ആർഎസ്എസിനെതിരാണ് രാഹുൽ പറഞ്ഞു.

എന്താണ് രാജ്യത്ത് നടക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടില്ല, ബിജെപിയും ആർഎസ്എസും ചേർന്ന് രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും പിടിച്ചെടുത്തു. പോരാട്ടം ബിജെപിക്കെതിരാണ്, ആർഎസ്എസിനെതിരാണ് ഇന്ത്യൻ ഭരണകൂടത്തിനെതിരാണ് എന്നിങ്ങനെ രാഹുൽ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ രാഹുലിന്റെ പ്രസ്‌താവനയെ രൂക്ഷമായി വിമർശിച്ചു ബിജെപി രംഗത്ത് വന്നിരുന്നു. കോൺഗ്രസിന്റെ തനിനിറം ഇപ്പോൾ വെളിവായെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles