മലപ്പുറം: യാത്രക്കിടെ മലപ്പുറത്ത് ഓട്ടോറിക്ഷ കത്തിനശിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരനും അത്ഭുതകരമായി രക്ഷപെട്ടു. മലപ്പുറം പോത്തന്നൂരിലാണ് സംഭവം.
ഓട്ടോയിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഓട്ടോയിലുള്ളവർ ഓടി രക്ഷപെടുകയായിരുന്നു. ഓട്ടോ പൂർണമായും കത്തിനശിച്ചു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.
പൊന്നാനിയിൽനിന്നും അഗ്നിശമന സേനയെത്തിയാണ് തീ അണച്ചത്. റോഡിൽ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.