29 C
Saudi Arabia
Thursday, February 12, 2026
spot_img

പുതു ചരിതം; പ്രഥമ ഖോഖോ കപ്പ് സ്വന്തമാക്കി ഇന്ത്യ

ന്യൂഡൽഹി: നേപ്പാളിനെ തകർത്ത് പ്രഥമ ഖോഖോ കപ്പ് ഇന്ത്യ സ്വന്തമാക്കി. 78-40 നു നേപ്പാളിനെ തകർത്താണ് കലാശപ്പോരിൽ ഇന്ത്യൻ വനിതാ ടീം കപ്പ് സ്വന്തമാക്കിയത്.

ഇറാൻ, മലേഷ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളെ ഗ്രൂപ് മത്സരത്തിൽ പരാജയപ്പെടുത്തിയാണ് ഇന്ത്യ ക്വർട്ടറിലെത്തിയത്. ബംഗ്ളാദേശിനെ ക്വർട്ടറിലും ദക്ഷിണാഫ്രിക്കയെ സെമി ഫൈനലിലും ഇന്ത്യൻ ടീം പരാജയപ്പെടുത്തി. ആക്രമണത്തിലും പ്രതിരോധത്തിലും മികച്ച പ്രകടങ്ങളാണ് ഇന്ത്യൻ ടീം പുറത്തിറക്കിയത്. 34 പോയന്റുകൾ ഒന്നാം ടേമിൽ ഇന്ത്യ നേടി.

മികച്ച ഫോമിൽ കളിച്ച ക്യാപ്റ്റൻ പ്രിയങ്ക യിംഗ്ലെ ഒന്നിലധികം ടച്ചുകൾ നേടി തിളങ്ങി. രണ്ടാം ടേണിൽ നേപ്പാൾ ആധിപത്യത്തിന് ശ്രമിച്ചെങ്കിലും 24 പോയൻറ് മാത്രമേ അവർക്ക് നേടാനായുള്ളൂ.

മൂന്നാം ടേണിലും ഇന്ത്യ ആധിപത്യം നിലനിർത്തി. നാലാം ടേണിൽ ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ നേപ്പാളിന് പിടിച്ചു നിൽക്കാനായില്ല. 78-40 ന് ഇന്ത്യ വിജയ കിരീടം ചൂടി

Related Articles

- Advertisement -spot_img

Latest Articles