26.3 C
Saudi Arabia
Sunday, March 22, 2026
spot_img

വിവാഹത്തിൽ പങ്കെടുക്കാൻ ഒമാനിൽ നിന്നെത്തിയ പ്രവാസി കിണറ്റിൽ വീണ് മരിച്ചു

കോഴിക്കോട്: വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ഒമാനിൽ നിന്നെത്തിയ പ്രവാസി യുവാവ് വീടിന് സമീപത്തെ കിണറ്റിൽ വീണ് മരിച്ചു. കൊടുങ്ങല്ലൂർ ഒറ്റതെക്കൽ മുഹമ്മദ് റാഷിദിന്റെ മകൻ ഷംജീർ (36) ആണ് മരിച്ചത്. കോഴിക്കോട് കോടഞ്ചേരി മൈക്കാവിലെ വീടിന് സമീപത്തുള്ള പറമ്പിലെ കിണറ്റിൽ വീണാണ് മരിച്ചത്.

ഒമാനിൽ പ്രവാസിയായിരുന്ന ഷംജീർ നാട്ടിലെത്തിയ ശേഷം നേരിട്ട് കല്യാണ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സമീപത്തുള്ള ആൾമറയില്ലാത്ത കിണറ്റിൽ വീണത്. കഴിഞ്ഞ ദിവസം രാത്രി 10.45 ഓടെയാണ് അപകടം ഉണ്ടായത്. കോടഞ്ചേരി മൈക്കാവ് ആണിക്കോഡ് കാർത്യാനിക്കെട്ട് ജേക്കബിന്റെ മകളുടെ കല്യാണത്തിൽ പങ്കെടുക്കാനായാണ് ഷംജിർ എത്തിയത്.

വാഹനം പാർക്ക് ചെയ്യാൻ സൗകര്യം ചെയ്‌തിരുന്ന സ്ഥലത്താണ് അപകടം നടന്നത്. അതിലൂടെ നടന്നു പോകുന്നതിനിടെയാണ് അബദ്ധത്തിൽ ഷംജിർ കിണറ്റിൽ വീണതെന്നാണ് നാട്ടുകാർ പറയുന്നത്. അപകടം നടന്നയുടനെ ഷാംജീറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

- Advertisement -spot_img

Latest Articles